മുത്താമ്പി -നമ്പ്രത്ത്കര റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് മുറിഞ്ഞു; ആയിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി -നമ്പ്രത്ത്കര റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് മുറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കൊയിലാണ്ടി ഭാഗത്തുനിന്നും വരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിന് ഇടിക്കുകയായിരുന്നു. പോസ്റ്റിന്റെ അടിഭാഗം മുറിഞ്ഞ നിലയിലാണുള്ളത്. ഇതോടെ പ്രദേശത്ത് 1200 ഓളം വീടുകളിലേയ്ക്കുള്ള കറണ്ട് വിച്ഛേദിക്കപ്പെട്ടു.

എച്ച്.ടി മെയിന്‍ ലൈനാണ് പൊട്ടിയത്. മൂന്ന് ട്രാന്‍സ്‌ഫോമറിലേയ്ക്കുള്ള വൈദ്യുതിയാണ് തടസ്സപ്പെട്ടിരിക്കുന്നത്. നിലവില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അരിക്കുളം കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Summary: car hit an electric post on Muthambi-Nambaratkara road and broke the post; Electricity connection was interrupted in about a thousand houses in the area.