കൊയിലാണ്ടിയിൽ പണിമുടക്കിന്റെ ദിവസം കട തുറന്ന വ്യാപാരിക്ക് മർദ്ദനമേറ്റ സംഭവം; കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം
കൊയിലാണ്ടി: ആഖിലേന്ത്യാ പൊതു പണി മുടക്കിനോട് അനുബന്ധിച്ച് മാർച്ച് 28ന് കട തുറന്നു പ്രവർത്തിച്ച കെ.വി.വി.എസ് കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് അമ്മ പൂജാ സ്റ്റോർ ഉടമയുമായ കെ.പി ശ്രീധരനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു.
അക്രമികൾ കെ.പി ശ്രീധരന്റെ കടയിൽ കയറി അദ്ദേഹത്തെ മുഖത്തടിക്കുകയും നായ്ക്കുരണ ദേഹത്ത് പുരട്ടുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. സിസിടിവി ക്യാമറയിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിലാണ് വ്യാപാരി വ്യവസായി സംഘം പ്രതിഷേധിച്ചത്.
കൊയിലാണ്ടി വ്യാപാര ഭവനിൽ വിളിച്ചു ചേർത്ത വ്യാപാരികളുടെ യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം യോഗം ഉദ്ഘാടനം ചെയ്തു. ഇനിയും അറസ്റ്റ് നീട്ടികൊണ്ട് പോവുകയാണെങ്കിൽ ശക്തമായ തീരുമാനമെടുക്കുമെന്നാണ് യോഗത്തിന്റെ തീരുമാനം. പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും യോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു.
യൂണിറ്റ് സെക്രട്ടറി .പി .കെ .റിയാസും .യൂത്ത് വിംഗ് പ്രസിഡന്റ് .ഷൗക്കത്തും എന്നിവർ ചേർന്ന് പൊഴി ചികിത്സ തേടി അന്ന് തന്നെ കൊയിലാണ്ടി പോലീസിൽ പരാതിയും കൊടുത്തു .ഇത് വരെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതി നടപടിയിൽ പ്രതിഷേധിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധവും പൊലീസ് യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ. എം രാജീവൻ, ടിപി ഇസ്മായിൽ സംസാരിച്ചു.