ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ കെ. സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു


ചക്കിട്ടപാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ചെമ്പനോടയില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ കെ. സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബൈജു പി.കെ എന്നവര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍
താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റിന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ ലൈസ ജോര്‍ജ്ജ്, വ്യാപാരി വ്യവസായ സെക്രട്ടറി ബെന്നി പെരുവേലില്‍ എന്നിവര്‍ സംസാരിച്ചു. ബിന്ദു താന്നിക്കപാറ നന്ദി പറഞ്ഞു.

Summary: k-store-opened-in-chakkittapara-panjayath.