മാസംതോറും ഇംഗ്ലീഷ് ക്യാമ്പുകള്‍; വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനായി പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിച്ചു


കൊയിലാണ്ടി: വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനായി പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിച്ചു. സാഹിത്യ അഭിരുചി വികസിപ്പിക്കാനും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്.


മാസംതോറും ഇംഗ്ലീഷ് ക്യാമ്പുകള്‍ ,ഹാപ്പി വാള്‍, ഇംഗ്ലീഷ് അസംബ്ലി ഇംഗ്ലീഷ് ഡയറി, പത്രവാര്‍ത്ത തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. കൂടാതെ ഹാപ്പി വാള്‍ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ എഴുതിയ കഥകളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പൊയില്‍ക്കാവ് യു പി സ്‌കൂള്‍ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍ ഉഷശ്രീ ടീച്ചര്‍ നന്ദി പറഞ്ഞു. ബാസില്‍, നൗഷാദ്, നിഷിധ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Summary: english-club-started-at-peruvatur-lp-school.