അഷ്ടമിരോഹിണി വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം


കൊയിലാണ്ടി: അഷ്ടമിരോഹിണി വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം. രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, ഭഗവതിസേവ, അഖണ്ഡനാമജപം പ്രത്യേക വഴിപാടായി ഭഗവാന് പാല്‍പായസം കഴിപ്പിക്കുന്നതില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.


ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നതില്‍ ക്ഷേത്രത്തിലും പരിസരത്തും ഭക്തിസാന്ദ്രമായി കാണപ്പെട്ടു എന്ന് പരിപാലനസമിതി ഭാരവാഹികള്‍ അറിയിച്ചു.

Description: Kollam Sree Ananthapuram Maha Vishnu Temple celebrates Ashtamirohini with various events.