കീഴരിയൂര്‍ സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ കാണാനില്ലെന്ന് പരാതി. കീഴരിയൂര്‍ കുഴിച്ചാല്‍ ആദില്‍ നൂറിനെയാണ് ഇന്ന് (25-8-24) ഉച്ചയ്ക്ക് ശേഷം കാണാതായത്.

രാവിലെ വീട്ടില്‍ നിന്നും മേപ്പയ്യൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ട്യൂഷന്‍ സെന്ററിലും എത്തിയിട്ടില്ലെന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നഭ്യര്‍ത്ഥിക്കുന്നു. 9497403360.

Description: Fifteen-year-old native of Keezhriyur was reported missing.