പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക ഔദാര്യമല്ല; കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം കണ്‍വെന്‍ഷനില്‍ കെ.സി. ഗോപാലന്‍


അരിക്കുളം: പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ടതായ പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക സര്‍ക്കാറിന്റെ ഔദാര്യമല്ലെന്ന് കെ. എസ്. എസ്.പി എ ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.

രാഷ്ട്രീയ നിയമനം ലഭിച്ച മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ടവര്‍ക്ക് 39 മാസത്തെ കുടിശിക തുക നല്‍കാനുള്ള നീക്കം അപലനീയമാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കേണ്ടതായ ശമ്പള പെന്‍ഷന്‍ പരിഷ്‌കരണം 2024 ജൂലായ് മാസം നടക്കേണ്ടതാണെങ്കിലും ഇതുവരെ പരിഷ്‌ക്കരണ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. യു.രാജന്‍ അധ്യക്ഷ്യം വഹിച്ചു.

നിയോജകമണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലന്‍, സത്യന്‍ തലയഞ്ചേരി, ടി.രാരുക്കുട്ടി, രാമചന്ദ്രന്‍ നീലാംബരി, വി.വി.എം. ബഷീര്‍, കെ.വല്ലീ ദേവി, കെ.അഷറഫ്, സി.എം.ജനാര്‍ദ്ദനന്‍, എം.രാമാനന്ദന്‍, കെ.കെ.ബാലന്‍, രഘുനാഥ് എഴുവങ്ങാട്ട്, കെ.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.