കൊയിലാണ്ടിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മരം റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടി 14 ല്‍ മരം കടപുഴകി വീണത്. കൂടാതെ കെ.എസ്.ഇ.ബി ഇലക്ട്രിക്ക് ലൈനും പൊട്ടിവീണു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപി. സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്റെ നേതൃത്വത്തില്‍ എ.എസ്.ടി.ഓ ജോയ് എബ്രഹാം, ഗ്രേഡ് എ.എസ്.ടി.ഓ മജീദ്, എഫ്.ആര്‍.ഓ മാരായ ഹേമന്ദ് ബി, സുകേഷ് കെബി, അനൂപ് എന്‍.പി, നിതിന്‍രാജ്, ഇന്ദ്രജിത്ത്, ഹോംഗാര്‍ഡ് പ്രദീപ്.സി എന്നിവര്‍ മരം മുറിക്കുന്നതില്‍ ഏര്‍പ്പെട്ടു.

Description: Traffic was disrupted due to tree trunks falling at Koyilandy.