തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ വിശകലനം ചെയ്യുന്നതിനായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ് സൈറ്റുകള്‍ സന്ദര്‍ശിച്ച് കളക്ടര്‍


കീഴരിയൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ വിശകലനം ചെയ്യുന്നതിനായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ് സൈറ്റുകള്‍ സന്ദര്‍ശിച്ച് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്.


കളക്ടറോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജില്ല ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.കെ രജികുമാര്‍ അടങ്ങിയ സംഘവും വിവിധ പ്രവര്‍ത്തി സൈറ്റുകള്‍ സന്ദര്‍ശിച്ചു. മേലടി ബ്ലോക്ക് ബി.ഡി.ഓ ,ജെ.ബി.ഡി.ഓ, ബ്ലോക്ക്പഞ്ചായത്ത് തല മെമ്പര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.