കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ സീറ്റൊഴിവ്‌; വിശദമായി നോക്കാം


കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്‌. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബിബിഎ കോഴ്സുകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലും, പി.ഡബ്ല്യൂ.ഡി വിഭാഗത്തിലും, സ്പോർട്സ് വിഭാഗത്തിലും ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി കോഴ്സുകളിൽ ഈഴവ/ തിയ്യ വിഭാഗത്തിലുമാണ് സീറ്റൊഴിവ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ഓഗസ്റ്റ് 21 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.