കൃഷിയെ അടുത്തറിയാം പഠിക്കാം; കര്‍ഷകദിനത്തില്‍ കർഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പാടത്ത് എത്തി കര്‍ഷകനെ ആദരിച്ച്‌ പേരാമ്പ്ര എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത കർഷകൻ എടവരാട്ടെ ആലിയാട്ട് മജീദിനെയാണ് എടവരാട് ത്രിവേണി പാട ശേഖരത്തിൽ വെച്ച് ആദരിച്ചത്.

ഹെഡ് മാസ്റ്റർ പി.പി മധു പൊന്നാടയും പ്രശംസ ഫലകവും സമ്മാനിച്ചു. ജൈവ കൃഷിത്തോട്ടം, പടുതാക്കുളം മത്സ്യകൃഷികൃഷി ഫാം, വനാമി ചെമ്മീൻ ബയോ ഫ്ലോക്ക് തുടങ്ങിയവ സന്ദർശിക്കുകയും വിവിധ കൃഷിരീതിയെ കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെ ക്കുറിച്ചും കർഷകനുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കുകയും ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം റിഷാദ് അധ്യക്ഷത വഹിച്ചു. എൻ.കെ സിജി സ്വാഗതവും എസ്.അവനി നന്ദിയും പറഞ്ഞു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ രേഷ്മ, സി.പി.എ അസീസ്, ഇ.ഷാഹി, എൻ. ശ്രീപ്രിയ, എ സൂര്യകൃഷ്ണ, യു.ആർ സാരംഗ്കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.