ഇനി കൂടുതല്‍ സൗകര്യത്തോടെ പഠിക്കാം; ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ഉമ്മര്‍ കണ്ടി അംഗനവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമ്പായത്തില്‍ അബ്ദുള്‍ ഖാദര്‍ എന്നവരുടെ കുടുംബം കെട്ടിടത്തിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതായിരുന്നു.

35 ലക്ഷം രൂപ ചിലഴിച്ചാണ് ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അദ്ധൃക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനില്‍കുമാര്‍. എന്നിവര്‍ ഉഹാര സമര്‍പ്പണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം, ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ എം.പി ശിവാനന്ദന്‍, സിന്ധു സുരേഷ്, വാര്‍ഡ് മെമ്പര്‍ അബ്ദുള്ള കോയ വലിയാണ്ടി, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷന്‍മാരായ സന്ധൃ ഷിബു, വി.കെ അബ്ദുള്‍ഹാരിസ്, ബോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ രജീഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രമ്യ കെ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.