ബാലസഭ കുട്ടികള്‍ക്കായി പ്രശ്‌നോത്തരി സംഘടിപ്പിച്ച് നഗരസഭ കുടുംബശ്രീ സിഡിഎസ്
കൊയിലാണ്ടി: ബാലസഭ കുട്ടികള്‍ക്കായി പ്രശ്‌നോത്തരി സംഘടിപ്പിച്ച് നഗരസഭ കുടുംബശ്രീ സിഡിഎസ്. യുപി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുമായി 60 ഓളം കുട്ടികള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷനായ ചടങ്ങില്‍ വികസന കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ മെമ്പര്‍ സെക്രട്ടറി വി. രമിത, എം.എം. ചന്ദ്രന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. സൗത്ത് രറ െചെയര്‍പേഴ്‌സണ്‍ വിബിന. കെ.കെ. സ്വാഗതവും നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ നന്ദിയും പറഞ്ഞു.