‘സയന്‍സ് പലൂസ’; വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്‌ത്രോപകരണ നിര്‍മ്മാണ ശില്പശാലയും പ്രദര്‍ശനവും ഒരുക്കി ജി.എച്ച്. എസ് എസ് നടുവണ്ണൂര്‍ സ്‌കൂള്‍


നടുവണ്ണൂര്‍: ശാസ്‌ത്രോപകരണ നിര്‍മ്മാണ ശില്പശാലയും പ്രദര്‍ശനവും ഒരുക്കി ജി.എച്ച്. എസ് എസ് നടുവണ്ണൂര്‍ സ്‌കൂള്‍.  ‘സയന്‍സ് പലൂസ’ എന്ന പേരിലാണ് ശാസ്‌ത്രോപകരണ നിര്‍മ്മാണ ശില്പശാലയും പ്രദര്‍ശനവും ഒരുക്കിയത്.

വിക്ടേഴ്‌സ് ക്ലാസ്സ് അവതാരകനും നിലമ്പൂര്‍ ശാസ്ത്ര ക്ലബ്ബ് മുന്‍ കോര്‍ഡിനേറ്ററുമായ ടോമി എടക്കര പരിപാടിയുടെ മുഖ്യ അവതാരകനും പി.ടി.എ പ്രസിഡന്റ് അഷറഫ് പുതിയപ്പുറം അധ്യക്ഷനും ആയിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട അറുപതോളം പഠനോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പഠിച്ച് കുട്ടികളില്‍ ശാസ്ത്ര തല്ലരത വളര്‍ത്താന്‍ ഈ പരിപാടിയിലൂടെ സാധിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരിപാടി കാണാനും പഠിക്കാനും അവസരം ലഭിച്ചു.

 


ശാസ്ത്ര വിഷയ കണ്‍വീനര്‍ നിര്‍മ്മല പി.സി, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ രാജീവന്‍ പി.കെ, എസ്.ആര്‍ജി കണ്‍വീനര്‍ ധനിപ, മുസ്തഫ .സി എന്നിവര്‍ നേതൃത്വം നല്‍കി.