പതിനേഴ് പേരടങ്ങുന്ന സംഘം, രണ്ട് ദിവസത്തെ യാത്ര; ആദ്യ വിമാനയാത്രയ്ക്കായൊരുങ്ങി കൊയിലാണ്ടി കോതമംഗലം ധനലക്ഷ്മി കുടുംബശ്രീ അംഗങ്ങള്‍
കൊയിലാണ്ടി: കാലങ്ങളായി മനസില്‍ കൊണ്ട്‌നടന്ന ആഗ്രഹം പൂവണിയാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് കൊയിലാണ്ടി നഗരസഭ 31 ആം വാര്‍ഡിലെ കോതമംഗലം ധനലക്ഷ്മി കുടുംബശ്രീ അംഗങ്ങളായ 17 സ്ത്രീകള്‍. പ്രാരാബ്ദങ്ങള്‍ക്കിടിയല്‍ വിമാനയാത്ര എന്ന സ്വപ്‌നം കുറേക്കാലമായി മനസ്സിലൊതുക്കി മാത്രം നടക്കുകയായിരുന്നു. ഒടുവില്‍ പലര്‍ക്കും വിമാനത്തില്‍ കയറാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അറിഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. എല്ലാവരും കൂടി ഒരു യാത്ര പ്ലാന്‍ ചെചെയ്തു.
ആഗസ്ത് 17ന് തിരുവന്തപുരത്തേയ്ക്കാണ് പതിനേഴ്‌പേരടങ്ങുന്ന സംഘം യാത്ര തിരിക്കുന്നത്. കണ്ണൂരില്‍ നിന്നും വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് പോകും. അവിടെ രണ്ട് ദിവസം കറങ്ങാനാണ് പ്ലാന്‍. പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം, കന്യാകുമാരി യാത്ര എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്.
കുടുംബശ്രീയിലെ മുഴുവന്‍ പതിനേഴ് അംഗങ്ങളും യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. സംഘത്തില്‍ എഴുപത്തിനാല് വയസുള്ളവരക്കമുള്ളവരുമുണ്ട്. മാത്രമല്ല രണ്ട് പേര്‍ ഒഴികെ ബാക്കിയെല്ലാവരുടെയും കന്നി വിമാനയാത്ര കൂടിയാണിത്.
എന്നാല്‍ പലപ്പോഴായി യാത്രയ്ക്കായി ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണം സ്വരുകൂട്ടുക എന്നത് വലിയ ഒരു പ്രതിസന്ധിയായിരുന്നു. പക്ഷെ പലിശയില്‍ നിന്നും ഓരോ അയല്‍ക്കൂട്ടം കൂടുമ്പോഴും വിമാനയാത്രയ്ക്കായി ഓരോരുത്തരും പ്രത്യേകം തയ്യാറാക്കിയ നിക്ഷേപപ്പെട്ടിയില്‍ ഓരോരുത്തരും നല്‍കുമായിരുന്നു.
അങ്ങനെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ധനലക്ഷ്മി കുടുംബശ്രീയിലെ സ്ത്രീകള്‍ വിമാനയാത്രയ്ക്കായി തയ്യാറെടുക്കുന്നത്. ശ്രീജ, സുഗത, മല്ലിക, ഉഷ, സുഹറ, വത്സല, ജാനകി, കമല, ഷിജില, ഷൈനി, സത്യ, ഐശ്വര്യ, അശ്വതി, പത്മാവതി, ബിജിത രമ്യ, രമ, അനഘ, ജാനു അമ്മ, റോഹിത്ത്, മിലന്‍ ദേവ്, ത്രിയോഗ്, സാത്വിക് എന്നിവരാണ് വിമാനയാത്ര പോകുന്നത്.