നരക്കോട്ടെ മണ്‍മറഞ്ഞ സ്വാതന്ത്ര്യ സമരസസേനാനി ടി.വി നാരായണന്‍ കിടാവിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് കമ്മറ്റി


മേപ്പയ്യൂര്‍: നരക്കോട്ടെ മണ്‍മറഞ്ഞ സ്വാതന്ത്ര്യ സമരസസേനാനി ടി.വി നാരായണന്‍ കിടാവിനെ അനുസ്മരിച്ച് 114ാം ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി. മരുതേരി പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ഡിസിസി ജനറല്‍ സെകട്ടറി ഇ. അശോകന്‍ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.


മുതിര്‍ന്ന കുടുംബാംഗം പി.കെ ബാലകൃഷ്ണനെ യോഗം ആദരിച്ചു. പി. അശോകന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ അനീഷ്, കെ.പി വേണുഗോപാല്‍, സി.എം ബാബു, രവീന്ദ്രന്‍ വള്ളില്‍, എന്‍.കെ ഉണ്ണിക്കൃഷ്ണന്‍, യു.കെ അശോകന്‍, ടി.കെ അബ്ദുഹിമാന്‍ എന്നിവര്‍ സംസാരിച്ചു.