കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ചെങ്ങോട്ടുകാവ് സ്വദേശി ആര്‍ദ്രയ്ക്ക് ഡി.വൈ.എഫ്.ഐയുടെ ആദരം



കൊയിലാണ്ടി: തിരുവനന്തപുരത്ത് വെച്ച് നടന്ന 16ാമത് നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി കുറുവടി പയറ്റില്‍ ആദ്യ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ചെങ്ങോട്ടുകാവ് സ്വദേശി വി.ടി.ആര്‍ദ്രയെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ചെങ്ങോട്ട് കാവ് മേഖല കമ്മിറ്റി അംഗവും ഞാണം പൊയില്‍ ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റുമാണ് ആര്‍ദ്ര.

സംസ്ഥാന വൈസ് പ്രസിഡണ്ട് എല്‍.ജി.ലിജീഷ് ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി.ബബീഷ്
ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു, ദിനൂപ് സി.കെ, പ്രദീപ് ടി.കെ, നിതിന്‍ പി.എം, ബാനിഷ
എന്നിവര്‍ പങ്കെടുത്തു.