കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക്‌ ബസ്‌ ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്‌


കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്‌ വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്‌. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിത വേഗവും അപകടകരമായ ഡ്രൈവിങ്ങും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നുണ്ടെന്നും, ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ പോലീസ് ഇടപെടണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.