കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവം മേപ്പയൂർ സലഫിയിൽ; സംഘാടക സമിതി രൂപികരിച്ചു


മേപ്പയൂർ: കോഴിക്കോട് റവന്യൂ ജില്ലാ ടിടിഐ, പിപിടിഐ കലോത്സവം ആഗസ്ത് 16, 22 തീയതികളിൽ മേപ്പയ്യൂർ സലഫിയിൽ നടക്കും. കലോത്സവ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

മേലടി സലഫിയ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി.കെ അബ്ദുള്ള, ജനറൽ സെക്രട്ടറി എ.വി അബ്ദുള്ള, മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ, പ്രിൻസിപ്പാൾ അജയ് ആവള തുടങ്ങിയവർ സംസാരിച്ചു. മിഥു തിമോത്തി നന്ദി പറഞ്ഞു.

ആഗസ്ത് 16 വെള്ളിയാഴ്ച രചനാ മത്സരങ്ങളും, 22ന് സ്‌റ്റേജ് മത്സരങ്ങളുമാണ് നടക്കുക. മേളയില്‍ ഇരുനൂറോളം കലാകാരന്മാര്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയർമാനായി കെ.ടി രാജൻ (മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജന.കൺവീനറായി ഡോ.യു.കെ അബ്ദുൾ നാസർ (പ്രിൻസിപ്പാൾ ഡയറ്റ്), വൈസ് ചെയർമാൻമാറായി സി.മനോജ് കുമാർ (DDE കോഴിക്കോട്), ഹസീസ് പി (AEO മേലടി), ജോ.കൺവീനർമാറായി ടി.പി രതീഷ്, മിത്തു തിമോത്തി എന്നിവരെ തെരഞ്ഞെടുത്തു.