രാമായണ മാസാചരണം; പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടത്തി


കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ തന്ത്രി വര്യൻ്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടത്തി. കർക്കടകമാസം രാമായണ മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ്‌ വിശേഷാൽ മഹാഗണപതി ഹോമം നടത്തിയത്‌.

കൂടാതെ കർക്കിടത്തിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും വൈകീട്ട് ഭഗവതി സേവയും നിത്യേന രാമായണ പാരായണവും, രാജലക്ഷ്മി ടീച്ചറുടെ പ്രഭാക്ഷണവും രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടത്തുന്നുണ്ട്‌. ഇന്ന് രാവിലെ നടന്ന രാമായണ പ്രശ്നോത്തരിക്ക് മരതൂർ ജിഎല്‍പി സ്‌ക്കൂള്‍ റിട്ട: എച്ച്.എം വിശ്വൻ മാസ്റ്റർ നേതൃത്വo നൽകി.

വിജയികൾക്ക് ട്രസ്റ്റി ബോർഡ് ചെയർമാൻ എ.മോഹൻ, ക്ഷേത്ര ക്ഷേമസമതി പ്രസിഡൻ്റ് മധു വെളുത്തൂർ, സെക്രട്ടറി അരവിന്ദൻ മാസ്റ്റർ, കൺവീനർ പ്രേമൻ കിഴിക്കോട്ട് എന്നിവർ സമ്മാന വിതരണം നടത്തി. മാതൃ സമതി കോർഡിനേറ്റർ ഗീത ടീച്ചർ നന്ദി പറഞ്ഞു.