കൊയിലാണ്ടി താലൂക്കില്‍ ഉള്‍പ്പെടെ ജില്ലയിലെ 21 വില്ലേജുകളില്‍പ്പെട്ട 71 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട്


കോഴിക്കോട്: കൊയിലാണ്ടി താലൂക്കില്‍ ഉള്‍പ്പെടെ ജില്ലയിലെ 21 വില്ലേജുകളില്‍പ്പെട്ട 71 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ (എന്‍.സി.ഇ.എസ്.എസ്) പഠനം.

കൊയിലാണ്ടി താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി മൂന്ന് പ്രദേശം, വടകര താലൂക്കിലെ ഒമ്പത് വില്ലേജിലെ 29 പ്രദേശങ്ങള്‍ കോഴിക്കോട് താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി എട്ട്, താമരശ്ശേരി താലൂക്കില്‍ ഒമ്പത് വില്ലേജുകളിലായി 31 പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന, താഴ്ന്ന, മിത സാദ്ധ്യതകളുള്ള അപകടങ്ങളുണ്ടാകുമെന്ന് പഠനം. ഇതില്‍ കൂടുതല്‍ പ്രദേശങ്ങളും മലയോരമേഖലയിലുള്ളതാണ്.

ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ ഇവയൊക്കെ

കൊയിലാണ്ടി

ചക്കിട്ടപ്പാറ – താമ്ബാറ, കൂരാച്ചുണ്ട്, വാകയാട്.

വടകര

കാവിലുംപാറ ചൂരാനി, പൊയിലാംചാല്‍, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കര പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടി പാലോളി, മുത്തശ്ശിക്കോട്ട, കാഞ്ഞിരത്തിങ്ങല്‍, കോരനമ്മല്‍, ഒഞ്ചിയം- മാവിലാകുന്ന്, കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേല്‍ ചിറ്റാരിമല, വിലങ്ങാട് ആലിമൂല, അടിച്ചിപാറ, അടുപ്പില്‍ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്ബിറങ്ങിമല.

കോഴിക്കോട്

കൊടിയത്തൂര്‍ ചീരന്‍കുന്ന്, മാങ്കുഴിപാലം, മൈസൂര്‍ മല, കുമാരനല്ലൂര്‍ കൊളക്കാടന്‍ മല, ഊരാളിക്കുന്ന്, പൈക്കാടന്‍ മല, തോട്ടക്കാട്, മടവൂരിലെ പാലോറമല.

താമരശ്ശേരി

കോടഞ്ചേരി- ചിപ്പിലിത്തോട്, വെന്തേക്കുപൊയില്‍, നൂറാംതോട്, ഉതിലാവ്, കാന്തലാട്ടെ 25ാം മൈല്‍, 26ാം മൈല്‍, ചീടിക്കുഴി, കരിമ്‌ബൊയില്‍, മാങ്കയം, കട്ടിപ്പാറയിലെ അമരാട്, ചമല്‍, കരിഞ്ചോലമല, മാവുവിലപൊയില്‍, കൂടരഞ്ഞി പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാല്‍, കൂമ്ബാറ, ആനയോട്, കക്കാടംപൊയില്‍, കല്‍പിനി, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, കരിമ്ബ്, കണ്ണപ്പന്‍കുണ്ട്, മണല്‍ വയല്‍, കാക്കവയല്‍, വാഴോറമല, കൂടത്തായി തേവര്‍മല, കാനങ്ങോട്ടുമല, തേനാംകുഴി.

എന്നിവിടങ്ങളിലാണ് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളായി പഠനം വ്യക്തമാക്കുന്നത്. അപകട സാധ്യത കൂടുതലുള്ളത് ക്വാറികളും ക്രഷറുകളും കൂടുതലായുള്ള സ്ഥലങ്ങളിലെന്നാണ് പഠനം വ്യക്തമാക്കുന്നത്. 22 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലകളില്‍ ഉരുള്‍പൊട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണക്ക്. എന്നാല്‍ എന്‍.സി.ഇ.എസ്.എസ് കണ്ടെത്തിയ പ്രദേശങ്ങള്‍ പലതും 72 ഡിഗ്രി വരെ ചെങ്കുത്തായ പ്രദേശങ്ങളാണ്.