നഗരസഭ കുടുംബശ്രീ എഡിഎസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗ പരിശീലനം സമാപിച്ചു


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എഡിഎസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗ പരിശീലനം സമാപിച്ചു. 27ആം വാര്‍ഡ് വരകുന്ന് എഡിഎസില്‍ ചേര്‍ന്ന യോഗ പരിശീലനമാണ് സമാപിച്ചത്. സമാപന ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു നിര്‍വഹിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വിബിന അധ്യക്ഷയായ ചടങ്ങില്‍ യോഗ പരിശീലകരായ പി.കെ. ബാലകൃഷ്ണന്‍, എം. സിന്ധു രസിത, എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. കുറുവങ്ങാട് സ്‌കൂള്‍ പ്രധാന അധ്യാപകനായ എം.മോഹന്‍ കുമാര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് എഡിഎസ് പ്രസിഡന്റ് തങ്ക സ്വാഗതവും രജില നന്ദിയും പറഞ്ഞു.