ഹിരോഷിമ-നാഗസാക്കി ദിനാചരണം; യുദ്ധ വിരുദ്ധ വലയം തീര്‍ത്ത് ചേമഞ്ചേരി യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


ചേമഞ്ചേരി: ഹിരോഷിമ നാഗസാക്കി ആണവായുധ പ്രയോഗത്തിന്റെ ഞെട്ടിക്കുന്ന സ്മരണകള്‍ അയവിറക്കി ചേമഞ്ചേരി യു.പി സ്‌കൂളില്‍ ഹിരോഷിമ – നാഗസാക്കി ദിനം ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ഒന്നിച്ച് യുദ്ധവലയം തീര്‍ത്തു.

കൂടാതെ പോസ്റ്റര്‍ / കൊളാഷ് നിര്‍മ്മാണം, പ്രത്യേക അസംബ്ലി തുടങ്ങിയവയും നടന്നു. സീനിയര്‍ അസിസ്റ്റന്റ് ശ്രീഷു കെ.കെ യുദ്ധം വിതയ്ക്കുന്ന വിപത്തിനെക്കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ ഫാദിയ ഫെബിന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കുട്ടികള്‍ തയ്യാറാക്കിയ സഡാക്കോ കൊക്കുകളും പ്ലക്കാര്‍ര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് സ്‌കൂള്‍ മൈതാനിയില്‍ മുഴുവന്‍ കുട്ടികളും ചേര്‍ന്ന് യുദ്ധവിരുദ്ധ വലയം തീര്‍ത്തു.