നന്തി മേല്‍പ്പാലത്തിനു മുകളില്‍ ട്രക്ക് നിന്നുപോയി; മൂടാടി മുതല്‍ 20ാം മൈല്‍വരെ വന്‍ഗതാഗതക്കുരുക്ക്


മൂടാടി: നന്തി മേല്‍പ്പാലത്തിനു മുകളില്‍ ട്രക്ക് നിന്നുപോയതിനെ തുടര്‍ന്ന പ്രദേശത്ത് ഗതാഗതക്കുരുക്ക്. മൂടാടി മുതല്‍ 20ാം മൈല്‍വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഒരുഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തവിടുന്നുണ്ട്. എങ്കിലും ഏറെസമയം ഗതാഗതക്കുരുക്കില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ്. രാവിലെയായതിനാല്‍ ഓഫീസിലും മറ്റും പോകുന്നവരെ ഗതാഗതക്കുരുക്ക് ഏറെ ബാധിച്ചിട്ടുണ്ട്.