ഉരുള്‍പൊട്ടലില്‍ ജീവഹാനി സംഭവിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി; ഹില്‍ബസാറില്‍ ദീപം തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


മേപ്പാടി: വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിലും കേരളംകണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടലിലും ജീവഹാനി സംഭവിച്ചവര്‍ക്ക് കോണ്‍ഗ്രസ് മൂടാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഹില്‍ ബസാറില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന്‍ കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് രൂപേഷ് കൂടത്തില്‍, സെക്രട്ടറി രാമകൃഷ്ണന്‍ പൊറ്റക്കാട്ട്, ദാമോദരന്‍ പൊറ്റക്കാട്ട്, വി.യം രാഘവന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍, ബാബു തടത്തില്‍ ഷെമീം തടത്തില്‍ എന്നിവര്‍ സംസാരിച്ചു.ബിജേഷ് ഉത്രാടം, മുകുന്ദന്‍, ബിജേഷ് രാമനിലയം പ്രേമന്‍ പ്രസാദം, ഷാജു എന്നിവര്‍ പങ്കെടുത്തു.