പൊള്ളിച്ച് ഇന്ധന വില; വില വർധനവിൽ ബാലുശ്ശേരിയിൽ പ്രതിഷേധം
ഉള്ളിയേരി: ജന ജീവിതം ദുസ്സഹമാക്കി, എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടുന്നതിനെതിരെ ബാലുശ്ശേരിയിൽ പ്രതിഷേധം. ജനതാദൾ എസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ ജില്ലാവൈസ് പ്രസിഡന്റ് ഇ അഹമ്മദ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ തുടർച്ചയായി പെട്രോൾ ഡീസൽ പാചക വാതകം മുതലായവയുടെ വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് ടി കെ കരുണാകരൻ അധ്യക്ഷത വഹിച്ചു.
ശശി തയ്യുള്ളതിൽ,അബൂ മാണിക്കോത്ത്,ടി ആർ എസ്സ് തുടങ്ങിയവർ സംസാരിച്ചു. അരുൺ നമ്പിയാട്ടിൽ സ്വാഗതവും പറഞ്ഞു. ജില്ലാ കമ്മറ്റി നിയോജക മണ്ഡലം തോറും നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു ധർണ്ണ.