ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ് അപകടമുണ്ടായത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പെട്ടത്.
ഭര്‍ത്താവ്: കൃഷ്ണന്. മക്കള്‍: സുജിത്ത്, സുജാത, പരേതയായ സുനിത.
മരുമക്കള്‍: ചന്ദ്രന്, സിജിന, പരേതനായ സജീവന്.
സഹോദരങ്ങള്‍: രാജന്, പരേതരായ ബാലന്, ചന്ദ്രന്.