ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല ഗഫൂര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു


ഉള്ള്യേരി: മൂന്നാം വാര്‍ഡായ തെരുവത്ത് കടവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല ഗഫൂര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത സത്യവാചകം ചൊല്ലിക്കൊടുത്തു.

238 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല വിജയിച്ചത്. സി.പി.എമ്മിന്റെ ശ്രീജ ഹരിദാസായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുന്‍ വാര്‍ഡ് മെമ്പറായ എല്‍.ഡി.എഫിന്റെ ഷിനി കക്കട്ടില്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി സുനില്‍ ഡേവിഡ്, റിട്ടേണിങ്ങ് ഓഫീസര്‍ ഷിബു, ടി ഗണേഷ് ബാബു,
കെ.കെ സുരേഷ്, അബു ഹാജി പാറക്കല്‍, കൃഷ്ണന്‍ കൂവില്‍, സതീഷ് കന്നൂര്‍, എം.സി അനീഷ്, അബു ഹാജി ബീവി മന്‍സില്‍, മൂസക്കോയ കണയംകോട്, സുജാത നമ്പൂതിരി, ഷൈനി പട്ടാങ്കോട്ട്, ഗീതാ പുളിയാറയില്‍, മുനീറ പുല്ലരു വീട്ടില്‍
അസൈനാര്‍ പാറക്കല്‍, ലിനീഷ് പൂക്കോടന്‍ ചാലില്‍, ജസീല്‍ എന്നിവരോടൊപ്പം വാര്‍ഡിലെ യുഡിഎഫ് പ്രവര്‍ത്തകരും പങ്കെടുത്തു.