ഉള്ള്യേരി തെരുവത്ത് കടവ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്, റംല ഗഫൂറിന്റെ വിജയം 238 വോട്ടിന്റെ ഭൂരിപക്ഷത്തില്‍


ഉള്ള്യേരി: ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെരുവത്ത് കടവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംല ഗറൂഫിന് വിജയം. എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 238 വോട്ടുകള്‍ക്കാണ് റംലയുടെ വിജയം.

സി.പി.എമ്മിന്റെ ശ്രീജ ഹരിദാസായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുന്‍ വാര്‍ഡ് മെമ്പറായ എല്‍.ഡി.എഫിന്റെ ഷിനി കക്കട്ടില്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ സ്വാധീനമുള്ള വാര്‍ഡാണിത്. യു.ഡി.എഫില്‍ നിന്നും ഷിനി കക്കട്ടില്‍ വാര്‍ഡ് പിടിച്ചെടുത്തത് നേരിയ വോട്ടുകള്‍ക്കായിരുന്നു. റംല ഗഫൂറിലൂടെ യു.ഡി.എഫ് വാര്‍ഡ് വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു.

ആകെ പോള്‍ ചെയ്ത വോട്ട്
1073
റംല ഗഫൂര്‍ 600
ശ്രീജ ഹരിദാസ് 362
ശോഭ രാജന്‍ 108
റംല മുസ്തഫ 3
റംല മമ്മദ്‌കോയ 0