ഉള്ളിയേരിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് പതിനഞ്ചോളം കുടുംബങ്ങള്‍; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


ഉള്ള്യേരി: ഉള്ളിയേരി പഞ്ചായത്തിലെ മഴവെള്ളപ്പാച്ചില്‍ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. പഞ്ചായത്തിലെ ഒറവില്‍, മാതാംതോട് എന്നീ പുഴയോട് ചേര്‍ന്ന് പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെയാണ് കൊയിലാണ്ടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

വീഡിയോ കാണാം…

മൂന്ന് വൃദ്ധരും രോഗികളും എട്ട് വയസ്സുള്ള കുട്ടിയുമടക്കം പതിനഞ്ചോളം ആളുകളെയാണ് കൊയിലാണ്ടി അഗനിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഡിങ്കി ബോട്ടും റോപ്പും ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്.

സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്റെ നേതൃത്വത്തില്‍ജൂനിയര്‍.എ.എസ്.ടി.ഓ മാരായ മജീദ് എം, ജനാര്‍ദ്ദനന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു ടി.പി, നിധിപ്രസാദ് ഇ.എം, ലിനീഷ് എം, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.