ശക്തമായ കാറ്റും മഴയും; മൂടാടി വെള്ളറക്കാട് ദേശീയപാതയിലേയ്ക്ക് മരം പൊട്ടിവീണ് ഗതാഗത തടസ്സം


മൂടാടി: കനത്തമഴയും കാറ്റിലും മൂടാടി ഹൈവേ റോഡിലേയ്ക്ക് മരം വീണ് ഗതാഗത തടസ്സം. രാത്രി 7 മണിയോടെയാണ് സംഭവം. മൂടാടി വെള്ളറക്കാട് ബസ് സ്‌റ്റോപ്പിന് സമീപം റോഡിലേയ്ക്കാണ് മരം കടപുഴകി വീണത്.

സംഭവ സ്ഥലത്ത് വലിയ ഗതാഗത തടസ്സമാണ് ഉള്ളത്. നിലവില്‍ ഇരുഭാഗങ്ങളിലേയ്ക്കുമുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.പ്രദേശത്ത് ആറരയോടെ ശക്തമായ കാറ്റും മഴയുമാണ് പെയ്യുന്നത്.