വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറ്മാസത്തെ സൗജന്യ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയില്‍വേ, ബാങ്കിംഗ് etc.) എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സൗജന്യ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു.
പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപ്പെന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി .
ജാതി, വരുമാനം (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല) വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്ത് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 9446833259, 8547853718, 9526717401 എന്നീ നമ്പറുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് ‘Form’ എന്ന് വാട്‌സ്ആപ്പ് ചെയ്യണം.