സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതി; കാപ്പാട് സ്വദേശിനിക്കെതിരെ കേസ്


കൊയിലാണ്ടി: സാമൂഹികമാധ്യമത്തിലൂടെ മന്ത്രി മുഹമ്മദ് റിയാസിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കാപ്പാട് സ്വദേശിനിക്കെതിരെ കേസെടുത്ത് പൊലീസ്. മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

കാപ്പാട് കിഴക്കെ മണിയാനത്ത് സ്വദേശിനി ജാമിത ബീവിയുടെ പേരിലാണ്  കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബുധനാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മന്ത്രിയെപ്പറ്റിയും ഭാര്യയെപ്പറ്റിയും ഫെയ്സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് കേസിനാസ്പദമായ പരാതി. മന്ത്രി മുഹമ്മദ് റിയാസ് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി കൊയിലാണ്ടി പൊലീസിലേക്ക് കൈമാറുകയായിരുന്നു.