അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനാചരണം; കൊയിലാണ്ടിയില്‍ റാലിയുമായി പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍സും വിട്രസ്റ്റ് കണ്ണാശുപത്രിയും


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനാചരണവും റാലിയും നടത്തി. വിട്രസ്റ്റ് കണ്ണാശുപത്രിയും പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിട്രസ്റ്റ് കണ്ണാശുപത്രിയുടെ സമീപത്ത് വെച്ച് ആരംഭിച്ച റാലി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാടി നഗരസഭ കൗണ്‍സിലര്‍ പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വിട്രസ്റ്റ് എജുക്കേഷണല്‍ ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പല്‍ സന്തുജ് ലാല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എ.പി ഇസ്മയില്‍, പി.ടി. ഷബ എന്നിവര്‍ പ്രസംഗിച്ചു.