കുടുംബത്തോട്‌ ചെയ്തത് സമാനതകൾ ഇല്ലാത്ത ക്രൂരത; പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി


കൊയിലാണ്ടി: പന്തലായനിയില്‍ പരസ്യ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍ കയറി അക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ആവശ്യപ്പെട്ടു. ശ്രീവത്സം ഉണ്ണികൃഷ്ണനെയും കുടുംബത്തോടും ചെയ്തത് സമാനതകൾ ഇല്ലാത്ത ക്രൂരതയാണ്‌. ഉണ്ണികൃഷ്ണൻ്റെ ഭാര്യ ദീപയെ ഉടുത്ത വസ്ത്രം വലിച്ച് കീറി അപായപെടുത്താനും മകളായ കൃഷ്ണേന്ദുവിനേയും മകൻ നവനീത് ക്രൂരമായി മർധിച്ച് അവശനാക്കിയിട്ടും നിസ്സാരമായ വകുപ്പുകൾ മാത്രം ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കേസ് അട്ടിമറിക്കാൻ ഉന്നതങ്ങളിൽ നന്നുള്ള സമ്മർദ്ദം ഉണ്ടായതായും ബിജെപി ആരോപിച്ചു.

പുറമേ കാണാവുന്ന പരിക്കുകൾ ഉണ്ടായിട്ടും ഇരകളെ അഡ്മിറ്റ് ചെയ്യാൻ പോലും തയ്യാറാവാതിരുന്ന കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ ഡോക്ടർക്കെതിരെയും നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ എ.വി നിധിൻ, മണ്ഡലം ട്രഷറർ മാധവൻ ഒ എന്നിവർ അക്രമിക്കപ്പെട്ടവരേയും വീടും സന്ദർശിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉണ്ണികൃഷ്ണനും കുടുംബത്തിനും മര്‍ദനമേറ്റത്‌. വീടിന് സമീപത്തെ കടയിലിരുന്നുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വെള്ളിലാട്ട് അരുണ്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും ഭാര്യയേയും മക്കളേയും മര്‍ദ്ദിക്കുകയാണ് ചെയ്തതെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്. ഉണ്ണിക്കൃഷ്ണനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Description: BJP wants the accused to be arrested immediately in the incident of assaulting the head of the house in Pantalayani