കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുന്‍വശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരത്തില് നിന്നും പണം മോഷ്ടിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് അവധിയിലാണ്. പകരം രാത്രി 12 മണിവരെ ഒരാള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. പുലര്‍ച്ചെ 2.55ന് കൊയിലാണ്ടി പൊലീസ് പട്രോളിങ്ങിനിടെയാണ് മോഷണം നടന്നതായി കണ്ടത്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ചില്ലറ പൈസ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. പൊലീസ് ക്ഷേത്രഭാരവാഹികളെ വിളിച്ചുവരുത്തുകയായിരുന്നു.
എത്ര രൂപ നഷ്ടമായെന്ന് വ്യക്തമല്ല. രണ്ടുമാസം മുമ്പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്ന് ക്ഷേത്രം അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Summary: Kothamangalam Maha Vishnu temple trespassing and theft