പൊതുസമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹുജന റാലിയും; സി.പി.ഐ.എം ലോക്കല്‍ സമ്മേളനത്തിനൊരുങ്ങി കൊല്ലം


കൊല്ലം: സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കൊല്ലം ലോക്കല്‍ സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ തെക്കേട്ടില്‍ ബാലന്‍ നായര്‍ പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍, പി.പി.രാജീവന്‍, എം.പത്മനാഭന്‍, എം.എന്‍.കെ.ശ്രീനിവാസന്‍, സി.പ്രജില എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജിംനേഷ് സ്വാഗതവും ട്രഷറര്‍ കെ.ബാലന്‍ നായര്‍ നന്ദിയും പറഞ്ഞു.

ഒക്ടോബര്‍ 14, 15 തിയ്യതികളിലായി വിയ്യൂരില്‍ വെച്ചാണ് ലോക്കല്‍ സമ്മേളനം നടക്കുന്നത്. ഒക്ടോബര്‍ 14 ന് മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ നഗറില്‍ പ്രതിനിധി സമ്മേളനവും ഒക്ടോബര്‍ 15ന് വി.പി.ഗംഗാധരന്‍ മാസ്റ്റര്‍ നഗറില്‍ പൊതുസമ്മേളനവും നടക്കും.

പൊതു സമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹുജന റാലിയും ഉണ്ടാവും. പൊതുസമ്മേളനം പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കെ. ദാസന്‍ ഉദ്ഘാടനം ചെയ്യും. ജംഷീദലി മലപ്പുറം, ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, എല്‍.ജി.ലിജീഷ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും.[mid4