”കടല്‍കടന്ന ലക്ഷക്കണക്കായ മലയാളികളെ ഒരു സംഘടിത പ്രസ്ഥാനത്തിന് കീഴില്‍ അണിനിരത്താന്‍ ജീവിതം മാറ്റിവെച്ച മനുഷ്യസ്‌നേഹി” പയ്യോളി നാരായണന്‍ അനുസ്മരണവുമായി കൊയിലാണ്ടിയിലെ പ്രവാസി സംഘം



പയ്യോളി: മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി കടല്‍ കടന്ന ലക്ഷക്കണക്കായ മലയാളികളെ ഒരു സംഘടിത പ്രസ്ഥാനത്തിന് കീഴില്‍ അണി നിരത്താന്‍ ജീവിതം മാറ്റിവെച്ച മനുഷ്യസ്‌നേഹിയായിരുന്നു പയ്യോളി നാരായണനെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അനുസ്മരിച്ചു.. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന അനുസ്മരണ യോഗം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.

ലോകമാകെ ഒഴുകിപ്പരന്ന പ്രവാസികളുടെ ആശ്രയ കേന്ദ്രമാക്കി കേരള പ്രവാസി സംഘം എന്ന സംഘടനയെ മാറ്റുന്നതില്‍ പയ്യോളി നാരായണന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിലെ പ്രവാസികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ മുന്നിലെത്തിക്കാനും പരിഹാരം കാണാനും അഹോരാത്രം പ്രവര്‍ത്തിക്കുകയും, ഐതിഹാസികമായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത പയ്യോളി, അസുഖബാധിതനായപ്പോള്‍ പോലും നിരവധി അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മറക്കാനാവില്ല. സമഗ്ര കുടിയേറ്റനിയമം നടപ്പിലാക്കുക, എമിഗ്രെഷന്‍ നിക്ഷേപത്തുക പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക, വിദേശത്തുള്ള പ്രവാസികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത് പയ്യോളി നാരായണന്‍ സംഘടനയുടെ ആക്റ്റിങ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചപ്പോഴായിരുന്നു.

ഏരിയ പ്രസിഡന്റ് പി.കെ.അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണയോഗം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടില്‍ സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി.ഷിജിത്ത് അബൂബക്കര്‍ മൈത്രി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.ചാത്തു സ്വാഗതവും സക്കീര്‍ അലി നന്ദിയും പറഞ്ഞു.