തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്


തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പില്‍ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ഇന്ന് രാത്രി 7.15നാണ് സംഭവം. ഒരു ട്രെയിന്‍കടന്ന പോയതിന് പിന്നാലെ റെയില്‍വേ ട്രാക്ക് മുറിച്ച് മറുവശത്ത് പോകവെ ഏതിര്‍ഭാഗത്തുനിന്ന് വന്ന ട്രെയിനിന്റെ സൈഡ് തട്ടിയതാണെന്നാണ് വിവരം.

Summary: An elderly couple was hit by a train while crossing a railway gate in Thikodi