കുഞ്ഞ് മുഖത്തെ ചിരി മായാതിരിക്കാന്‍ നമുക്ക് ഒന്ന് ചേരാം; മൂടാടിയില്‍ ഒരു വയസ് പ്രായമായ കുരുന്നിന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു


കൊയിലാണ്ടി: അതിഗുരുതരമായ രോഗം ബാധിച്ച ചികിത്സയില്‍ കഴിയുന്ന മൂടാടി സ്വദേശികളുടെ ഒരു വയസ് പ്രായമുള്ള മകന് വേണ്ടി നാട് ഒന്നിക്കുന്നു. ചിങ്ങപ്പുരം സ്വദേശികളായ അതുല്‍-അപര്‍ണ ദമ്പതികളുടെ മകനായ യജസ് വിജയനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

അനുദിനം പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അതിഗുരുതരമായ രോഗമാണ് യജസിന് ബാധിച്ചിരിക്കുന്നത്. ഒരു വസസ്സിനിടെ മൂന്ന് പ്രാവശ്യം യജസിന് ന്യൂമോണിയ പിടിപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ നിന്ന് പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന ഗുരുതരമായ രോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് മനസിലായത്. രോഗത്തില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് യജസിനെ കൊണ്ടുവരണമെങ്കില്‍ എത്രയും പെട്ടെന്ന് മജ്ജ മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് . മജ്ജ മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി ഏകദേശം 50 ലക്ഷം രൂപയോളമാണ് ചിലവ് വരുന്നത്. മൊബൈല്‍ കടയിലെ ജീവനക്കാരനായ അതുലിന് ഈ ചിലവ് താങ്ങാവുന്നതിനുമപ്പുറമാണ്.

ഈ സാഹചര്യത്തില്‍ പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായ് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ യജസ് വിജയന്‍ ചികിത്സാ സഹായകമിറ്റി രൂപീകരിച്ചിരിക്കുകയാണ്. ഒപ്പം സുന്മനസ്സുകളുടെ സഹായവും തേടുകയാണ് കുടുംബം.

വാര്‍ഡ് മെമ്പര്‍ ടി.കെ ഭാസ്‌കരന്‍ ചെയര്‍മാനായും രൂപേഷ് കൂടത്തില്‍ കണ്‍വീനറായും രാമചന്ദ്രന്‍ എം.കെ ട്രഷര്‍റായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. കേരള ഗ്രാമീണ ബാങ്കിന്റെ നന്തി ബസാറിലെ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 40187101071999
ഐ.എഫ്.എസ്.സി കോഡ്: KLGB0040187
ബ്രാഞ്ച്: നന്തി ബസാര്‍
ബാങ്ക്: കേരളാ ഗ്രാമീണ ബാങ്ക്
ഗൂഗിള്‍ പേ: 8547341629