ഉമ്മയുടെ കൈവെട്ടിച്ചു മുന്നോട്ടോടി; അത്തോളിയിൽ സ്കൂട്ടറിടിച്ച് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം


Advertisement

അത്തോളി: അത്തോളിയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുകാരൻ മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിൻ്റെ മകൻ മുനവർ അലിയാണ് മരിച്ചത്.

Advertisement

ഇന്ന് രാവിലെ സ്കൂളിലേക്കിറങ്ങിയപ്പോൾ വീടിനടുത്ത് വച്ചാണ് അപകടം. സകൂൾ ബസ് കാത്ത് നിൽക്കവെ ഉമ്മ നസീമയുടെ കൈവിട്ട് മുനവർ റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്.

Advertisement

ഉടനെ തന്നെ മൊടക്കല്ലൂർ എം.എം.സി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ നടക്കും.കൂനഞ്ചേരി എ.എൽ.പി സ്കൂൾ യു.കെ.ജി വിദ്യാർഥിയാണ് മുനവർ.

Advertisement