നാലാമത് സി.ഐ.ടി.യു ജില്ലാസമ്മേളനം ഡിസംബര്‍ 17ന്; കൊയിലാണ്ടി ഇ..എം.എസ് ടൗണ്‍ഹാള്‍ സമ്മേളന വേദിയാകും
കൊയിലാണ്ടി: ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) നാലാമത് ജില്ലാ സമ്മേളനം ഡിസംബര്‍ 17 ന് നടക്കും. സമ്മേളനം കൊയിലാണ്ടി ഇ എം.എസ് ടൗണ്‍ ഹാളിലെ എന്‍ ഉണ്ണിക്കൃഷ്ണന്‍ നഗറില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടി സി.കെ ഹരികൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിമൂന്ന് ഏരിയകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എ.വി സുരേഷ് കുമാര്‍ തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ മമ്മു, സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ ചന്ദ്രന്‍, സി. അശ്വനി ദേവ്, എ. സോമശേഖരന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.