42 കോടി രൂപയുടെ പുതിയ കെട്ടിടം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍; കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കിക്കൊണ്ട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് വഴിയൊരുങ്ങുന്നു. പുതിയ കെട്ടിടത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചതോടെ വൈകാതെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും.
42 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചിരിക്കുന്നത് മൂന്നുനില കെട്ടിടമാണ് നിര്‍മ്മിക്കുക. പദ്ധതിയുടെ എസ്.പി.വിയായ വാപ്‌കോസ് സാങ്കേതിക അനുമതിനല്‍കിയാല്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. ഇത് പൂര്‍ത്തിയാക്കുന്നതോടെ നിര്‍മ്മാണം തുടങ്ങും. ഒരുമാസത്തിനുള്ളില്‍ സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ അഞ്ചു നില കെട്ടിടത്തിന് തെക്കുഭാഗത്തായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ ഇടത്താണ് പുതിയ കെട്ടിടം പണിയുക.