മൂടാടി സ്വദേശിയായ വിദ്യാര്‍ഥിയുടെ സൈക്കിള്‍ ചിങ്ങപുരം സി.കെ.ജി സ്‌കൂളിനടുത്തുള്ള വീട്ടില്‍ നിന്നും മോഷണം പോയി


തിക്കോടി: ചിങ്ങപുരം സി.കെ.ജി സ്‌കൂളിനടുത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സൈക്കിള്‍ മോഷണം പോയി. മൂടാടി ഹില്‍ബസാറിലെ ഫില്‍ദൗസില്‍ മുഹമ്മദ് മിശാലിന്റെ സൈക്കിളാണ് മോഷണം പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.