3500 തൈകൾ നട്ട് വളർത്തി ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമ പഞ്ചായത്ത്
പേരാമ്പ്ര: 3500 തൈകൾ നട്ട് വളർത്തി ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമ പഞ്ചായത്ത്. ലോക പരിസ്ഥിതി ദിനത്തിൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾവിതരണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് . കുത്താളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാർഷിക നഴ്സറി പ്രവർത്തനം ഏറ്റെടുത്തു.
ആദ്യ ഘട്ടത്തിൽ 3500 തൈകൾ നട്ട് വളർത്തുന്നതിനോടനുബന്ധിച്ച് വിത്ത് നടീൽ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു നിർവ്വഹിച്ചു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം. അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബേബി പി.വി മുഖ്യ അതിഥിയായി.
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി. സജീഷ്, സെക്രട്ടറി ഷാജി എം സ്റ്റീഫൻ, കൃഷി ഓഫീസർ അമൽ എസ് ഡി. വി.ഇ.ഓ മാരായ സവിത ഒ.കെ, ധന്യ മാധവൻ, തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു. വി.പി, അസ്സൻ, നാരായണൻ നായർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് തൊഴിലുറപ്പ് എ.ഇ ശരത്ത് ബി.ടി. സ്വാഗതവും, സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ നന്ദിയും രേഖപ്പെടുത്തി.