തോരായിക്കടവ് കല്ലുംപുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയിണ നിര്‍മ്മിക്കാന്‍ 30ലക്ഷം രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല
ചേമഞ്ചേരി: തോരായിക്കടവിന് സമീപം തോട്ടിലൂടെ പുഴയില്‍ നിന്നും ഉപ്പുവെള്ളം കയറി കിണര്‍ വെള്ളം മലിനമാകുന്നതിന് ശാശ്വത പരിഹാരമായി കല്ലുംപുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയിണ നിര്‍മ്മിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഇത് വരുന്നത്. തോടിന് ഇരുവശവും 60 മീറ്ററോളം നീളത്തില്‍ സംരക്ഷണഭിത്തിയും പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഏകദേശം 10 ഹെക്ടറോളം ഏരിയയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുകയും നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കപ്പെടുകയും ചെയ്യും.