സ്‌കൂട്ടറില്‍ കടത്തിയത് 27 ലിറ്റര്‍ മാഹിമദ്യം; എക്‌സൈസ് സംഘത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് തിക്കോടി സ്വദേശി മുങ്ങി


Advertisement

പയ്യോളി: പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്‍ക്കാനധികാരമുള്ള 27 ലിറ്റര്‍ ഇന്ത്യന്‍ വിദേശമദ്യവുമായി സ്കൂട്ടറില്‍ കടത്തിയ തിക്കോടി സ്വദേശിയ്ക്കെതിരെ കേസ്. പാലൂര്‍ പാലോളി വീട്ടില്‍ ചന്ദ്രന്‍ (ജാനി)യ്ക്കെതിരെയാണ് അബ്കാരി കേസെടുത്തത്.

Advertisement

ഇന്ന് വൈകുന്നേരം 4.15ന് തിക്കോടി ഭാഗത്തുനിന്നാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.വിയും പാര്‍ട്ടിയുമാണ് പരിശോധന നടത്തിയത്. KL 56 L 1745 നമ്പറിലുള്ള YAMAHA CYGNUS ALPHA സ്‌കൂട്ടറിലാണ് ഇയാള്‍ മദ്യം കടത്തിയത്. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement

പാര്‍ട്ടിയില്‍ ഗ്രേഡ് എ.ഇ.ഐമാരായ ബാബു.പി.സി, പ്രവീണ്‍ ഐസക്ക്.പി.ടി, വിശ്വനാഥന്‍, സി.ഇ.ഒമാരായ രതീഷ്, വിവേക് മിനേഷ് ഡബ്ല്യ.സി.ഇ.ഒ മാരായ ശ്രീജില, ദീപ്തി, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

Summary: 27 liters of liquor was smuggled in the scooter; On seeing the excise team, the Thikodi resident left the vehicle and ran