വളയത്തുനിന്നും പതിനാറുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍


വളയം: വളയത്ത് നിന്ന് 16- കാരനെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചകേസില്‍ പ്രതി മൈസൂരില്‍ പിടിയിലായി. ചെറുമോത്ത് സ്വദേശി പുലപ്പാടി അഫ്‌സലിനെ (26) യാണ് വളയം പോലീസ് അറസ്റ്റുചെയ്തത്.

വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അജീഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ജൂലായ് മാസം 17-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 11 മണിയോടെ പതിനാറുകാരനെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊടുവള്ളിയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.