കൊയിലാണ്ടിയെ നിരീക്ഷിക്കാന്‍ ഇനി മുതല്‍ 26 ക്യാമറകള്‍; ലക്ഷ്യം ട്രാഫിക് നിയമലംഘകരല്ല, മറ്റൊന്ന്
കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപത്തായി ടോള്‍ ബൂത്തിനരികിലും പുതിയ സ്റ്റാന്റ് പരിസരത്തുമൊക്കെ അടുത്തിടെയായി ഒരു ക്യാമറ ശ്രദ്ധിച്ചിട്ടുണ്ടോ. എ.ഐ ക്യാമറയാണെന്നും ട്രാഫിക് നിയമലംഘകരെ പിടികൂടാനാണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങളും ഇതേച്ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. എന്നാല്‍ ഇത് അതിനുവേണ്ടിയുള്ളതല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കൊയിലാണ്ടി നഗരസഭയാണ് ഈ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലക്ഷ്യമിട്ടത് ട്രാഫിക് നിയമലംഘകരെയല്ല, മറിച്ച് നഗരസഭയില്‍ ഒഴിഞ്ഞയിടത്തും മറ്റും മാലിന്യം നിക്ഷേപിച്ച് മുങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് കടിഞ്ഞാണിടലാണ്. ഇതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 26 ഇടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
ക്യാമറ സ്ഥാപിച്ച സ്ഥലങ്ങള്‍:
ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം, ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം, നെല്ല്യാടി പാലത്തിന് സമീപം, നടേരി അക്വഡേറ്റിന് സമീപം, കൊല്ലം മത്സ്യമാര്‍ക്കറ്റ്, പന്തലായനി റോഡ് മുത്താമ്പി റോഡ് ജങ്ഷന്‍, പെരുവട്ടൂര്‍ ജങ്ഷന്‍, മുത്താമ്പി, മഞ്ഞളാട് മല എം.സി.എഫ്, കാവുംവട്ടം ജങ്ഷന്‍, അണേല കണ്ടല്‍പാര്‍ക്ക്, കണയങ്കോട് പാലത്തിന് സമീപം, റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ കല്ല്യാണ്‍ ബാറിന് സമീപം, ഡോ.സതീഷിന്റെ വീടിനു പരിസരം, എല്‍.ഐ.സി റോഡില്‍ സ്‌കൂള്‍ മതിലിന് സമീപം, ഹാപ്പിനസ് പാര്‍ക്കിന് സമീപം, ബസ് സ്റ്റാന്റ് തുംബൂര്‍ മൂഴിക്ക് സമീപം, ബപ്പന്‍കാട് ടോള്‍ബൂത്തിന് സമീപം, ബസ് സ്റ്റാന്റ് പച്ചക്കറി വിപണന കേന്ദ്രത്തിന് സമീപം, ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് സമീപം, മീത്തലെക്കണ്ടി പള്ളിക്ക് സമീപം, എന്‍.എച്ച് ഹൈവേ ഹാര്‍ബര്‍ ജങ്ഷന്‍, ഹാര്‍ബറിന് സമീപം, സിവില്‍ സ്റ്റേഷന്‍ സ്‌നേഹാരമത്തിന് സമീപം, വിയ്യൂര്‍ വില്ലേജ് ഓഫീസിന് സമീപം, കൊല്ലം ചിറ ഗാന്ധി പ്രതിമയ്ക്ക് സമീപം.
നഗരസഭയുടെ ഫണ്ടിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. പത്തുലക്ഷം രൂപ ചെലവിലാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഉണ്ടാവുമെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നഗരസഭയുടെ ഈ നീക്കം കൊയിലാണ്ടി നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കും. അടുത്തിടെയായി വര്‍ധിച്ചുവരുന്ന മോഷണ സംഭവങ്ങള്‍ക്ക് തടയിടാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം ഒഴിവാക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വ്യാപാരികളും പറയുന്നത്. പല കേസുകളിലും പൊലീസിനും ഈ ക്യാമറ തുണയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: 26 cameras have been installed at Koyilandy, and the target is not traffic violators