കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് വീണ് ഇരുപത്തിമൂന്നുകാരന്‍ മരിച്ചു


Advertisement

തിരൂര്‍: ട്രെയിനില്‍ നിന്നും വീണു യുവാവ് മരിച്ചു. ആലത്തിയൂര്‍ പരപ്പേരി സ്വദേശി പുതുപ്പറമ്പില്‍ അഫ്‌സല്‍ സാദിഖ് (23) ആണ് മരിച്ചത്. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്ന് യുവാവ് പുറത്തേക്കുവീഴുകയായിരുന്നു.       

Advertisement

എറണാകുളത്തെ ജോലി ആവശ്യാര്‍ഥം സുഹൃത്തിനോടൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്ന അഫ്സൽ പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോളാണ് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി യുവാവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.         

Advertisement

പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തും.         

Advertisement

മുഹമ്മദ് – റഹീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ അന്‍വര്‍ സാദിക്ക്, അക്ബര്‍, അമീര്‍, അഷ്‌കര്‍, ആസിഫ് സാദിഖ്, ഹഫ്‌സത്ത്, ആസിഫ